ഞാനെന്റെ ഹരിത ഭൂമിയിലേക്ക് തിരികെപോവുകയാണ്, പോകുന്നു എന്നതിനെക്കാളേറെ ഈ ഊഷരഭൂമിയില്‍ നിന്നും എന്റെ ആത്മാവിലേക്കുള്ള തിരികയാത്ര എന്ന് പറയാം ഈ പാലായനത്തെ .,അതിഥിയില്‍ നിന്നും ആതിഥേയനിലേക്കുള്ള രാസപരിണാമം..........
ഞാന്‍ കല്ലന്
കഥ, കവിത ഇത്യാതി ഏഴുതാന്‍ അറിയില്ല പിന്നെ എന്തുചെയ്യും,തോന്നുന്നത് കുത്തിക്കുറിക്കും തോന്നുന്നത് എഴുതുപോള്‍ തെറ്റുവരും ആ തെറ്റുകള്‍ എന്റെ അറിവിലായ്മ .... ഇരുകരങ്ങളും സിരസില്വച്ചനുഗ്രഹിക്കു...
ഞാന്‍ എന്റെ ഈ ചിന്തകള്‍ പണ്ടു സ്കൂളില്‍ പോകുപോള്‍ കണ്ട ഓലവാലന്‍ കുരുവികള്‍ക്കും എന്റെ നാട്ടില്‍ ദേശാടനത്തിനെത്തുന്ന പവിഴക്കാലന് കിളികള്‍ക്കും,പിന്നെ പേരറിയാത്ത അനേകം കുഞ്ഞു പക്ഷികള്‍ക്കും .....
ഒരിക്കല്‍ എന്റെ പൂര്വികന്മാര് ഈ മണ്ണിനോടും ,കാടിനോടും ചെര്ന്നുനിന്നുപരമ്പരകള്ക്ക് ജന്മ്മമേകി.ഏതോ ഒരു ഗോത്രതിന്റെ,വര്‍ഗ്ഗത്തിന്റെ പിന്പറ്റുകാരനായി ഞാനും ജെനിചു എങ്കിലും ആര്യനോ ദ്രാവിഡനോ എന്നവകഭേതമില്ലാതെ മനുഷ്യനായി നോക്കികാണുന്നുയെല്ലാം ഈ കാടില്‍ നിന്നെന്റെ പൂര്‍വികര്‍ ഗോതമ്പ് വിളയിച്ചും, വേട്ടയാടിയും, പുഴയുടെതീരങ്ങളില് ഗോത്രസംസ്കാരങ്ങള്‍ തേടിയും പുതിയ ദൂരങ്ങള്‍ നിര്‍മിച്ചും പലായനം തുടരുന്നു (അലയുക)ഇന്നും കാലത്തില്‍ വന്ന പരിണാമങ്ങള്‍ എന്റെ നേരെ വിരല്ച്ചുണ്ടി ചോതിക്കുന്നു നീ ....നീയാരു ? ഞാന്‍ ഞാനോരാതിവാസി....അതിനപ്പുറം ഒന്നും അല്ലാത്തവന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ