2009, ജൂലൈ 27, തിങ്കളാഴ്‌ച



ഇനി ഈ വേനല്‍ വരന്പുകളില്‍ ക്ഷാമ ജന്‍മ്മങളുടെ വറുതികോലങ്ങള്‍ തുള്ളിതിമിര്‍ക്കുപോള്‍ നടനമാടിയ രംഗങ്ങളില്‍ തന്നെ വേഷങ്ങള്‍ അഴിച്ചുവച്ച്
അകലുകയാണ്നാം,....

എങ്കിലും മനസ്സിലെ ആട്ടവിളക്കണയുന്നില്ല ആടിതിര്ക്കാന്‍ ഏതോജന്മങളും മുദ്രകളും ബാക്കി...വേഷങ്ങളും ,ദേശങ്ങളും മാറിപുതിയ ഭാവഭേതങള്‍ തേടുംമ്പോള്‍ ആരും ആര്‍കും നഷ്ടമാകുനില്ല ആരും നേടുന്നുമില്ല
അനുഭവത്തിന്‍റ പുതിയ മേച്ചില്‍പ്പുറങള്തേടുന്ന യാത്ര ഈ കാലത്തിന്‍ഇടനാഴിയില്‍നിന്നുതുടങ്ങാം ഇന്നലയുടെ ദുഃഖങ്ങള്‍ മഴയായി പോഴിയട്ടെ നാളയുടെ സ്വപനങ്ങള്‍ പുഞ്ചിരികളായി വിടരട്ടെ പറന്നുപൊങ്ങാന്‍ ആകാശങ്ങളും ഒരു കൈകുംപിള്‍നിറയെ സ്നേഹവും ......

കല്ലന്‍

2009, ജൂലൈ 19, ഞായറാഴ്‌ച

ഒരു പൊന്മുടി യാത്ര ....

നിബിഡമായ പൊന്മുടി വനത്തിലൂടെ ഞാനും അഭിയും നടത്തിയ
സാഹസിക യാത്രകള്‍,അവിടനിന്നും കല്ലന്‍ കാണിയുടെ കുറച്ചു ഫോട്ടോകള്‍ (കുറച്ചു പൈസ പോയി ) കിട്ടി
"കല്ലാ,കുറച്ചുഫോട്ടോ എടുത്തോട്ട? '
"ഞാള ഫോട്ടം പിടിച്ചാല് ഞാള് കയ്യിന തല്ലും !!! "
"കായിതരാം?"
"എത്തറവേണേലും പിടിക്കിന്‍"

ആത്യം ഞാന്‍ കരുതി മരത്തിന്റെ മുകളില്‍ കേറാനുള്ള പരിവാടിയെന്നാ പിന്നയാ മനസിലായത് പണി അല്‍പ്പം കുഴപ്പമുള്ളതാണ്




അവര്‍ മുന്നുപേര്‍ കല്ലന്‍ ,മാത്തന്‍,മുല്ലോന്‍ കാണി......






കല്ലന്‍ ഉള്ളിലേക്........ആകാംഷയുടെനിമിഷങള്‍...





എത്തികഴിഞു...വിതുരെന്നു മേടിച്ച ചന്ദനത്തിരിയാണ് വഴികാട്ടി !!!!






"ഹൊ കണ്ടുപിടിച്ചു കള്ളന്‍! തിരികത്തിതിരുന്നു ,വേഗം "






"ഹമ്മേ .... "
"അലറല്ലേ തമ്പ്രാ ഞാളില്ലേ? "







"വിട് കല്ലാ അവന്‍ പുലിയാ"
"അല്ല തമ്പ്രാ ഇതു ചേരേണു്"







"വലിയട നായ്മക്കളെ... "





"ഞ്ഞാല് പറഞ്ഞില്ലേ തമ്പ്രാ ഇതു ചേരേണ്... '"





അഭീ ഓടിക്കോടാ ഇവന്മാര് നമളെ കൊലക്കുകൊടുക്കും ..........

2009, ജൂലൈ 12, ഞായറാഴ്‌ച

ആ വസന്ദം നിലക്കാതിരുന്നുഎകില്‍ ആ മഴകള്‍ തോരതിരുന്നുഎന്കില്


ഒരു മഴ അത് എത്ര മനോഹരമായാണ് ജിവിതതീലേക്ക് പെയ്തിറങ്ങുന്നത്.മഴയോടോത്തുള്ള ഓര്‍മ്മകള്‍ അനവതിയാണെകിലും ചില ചാറല്‍മഴകള്‍ മനസ്സില്‍ വല്ലാതെ പയ്തിറങ്ങി പോയ് ചിലപ്പോള്‍ ആ മഴത്തുള്ളികളില്‍ ചവിട്ടി തെന്നിവീണ് ,ചിലപ്പോള്‍ ആ മഴയിലേക്കു എടുത്തുചാടി .എന്നാണ് മഴയോട് പ്രണയമായതെനനറിയില ഹൈസ്കൂളില്‍്വചാകാം അവിടെവച്ചനല്ലോ നിറങ്ങള്‍ തിരിച്ചരിങ്ങ്ഞതും ഇഷ്ട്ടപെട്ടതും .

ഇവടെ ഈ ചുടില്‍ മഴയുടെ ചില ചിന്തകള്‍ ,ചിത്രങ്ങള്‍ പോലും വല്ലതെകുളിരനിയിക്കുന്നു ഞാന്‍ നനഞ്ഞ മഴത്തുള്ളികള്‍ ഈ മരുഭൂമിയിലക്ക് ഒരിക്കല്‍ ഒരിക്കല്‍മാത്രം ഒന്നു വന്നിരുനെന്കില്‍എന്ന് വല്ലാതെനുന്തുപോകുന്നനിമിഷങള്‍

.,പഴയ ഓലമേഞ്ഞ ആ ഒററമുറി വിടിന്‍റെ മുകളില്‍ താളമേളതോടെ പതിച്ചമഴത്തുള്ളികള്‍ മനസ്സില്‍ ഒരു സംഗീതമായി ഇന്നും നില്ക്കുന്നു, ഈ ശിതികരിച്ച മുറിയില്‍ അല്ല ആ ചെറിയ വീടിലെ മുറ്റത്ത് ഓടിനടന്നപ്പോള്‍, വേലിയില്‍ വിരിഞ്ഞ വസന്തങ്ങള്‍ കണ്ടപ്പോള്‍ സ്കൂള്‍ കഴിഞ്ഞു പുസ്തക സന്ചിയുമായി ഇടവഴിയിലുടെ ഓടുമ്പോള്‍ അപ്പോളായിരുന്നു ഞാന്‍ എന്നെയറിഞ്ഞത് ,ജിവിതത്തിന്‍റെ സുകമറിഞ്ഞത്....


അവിടെ അച്ഛന്‍റെ വീട്ടില്‍ ഒരിക്കലും മഞ്ഞുക്കാലം അതിന്റെ പ്രൌടി കാണിച്ചില്ല പകരം മഴ എല്ലാമായി വേനലിന്റെ ച്ച്‌ുട് ഒരിക്കല്‍ പോലും എന്നെ ഉലച്ചില്ല ഇവടെ ഈ ചുട്ടു പഴുത്ത മണല്‍ തരികള്‍ കാണുമ്പോള്‍ മനസ്സില്‍ എവിടേയോ ഒരു നോവ്

അമ്മയുടെ നാട്ടില്‍ മഴ അതിന്റെ എല്ലാ ഭംഗിയോടു പീലിവിടര്‍ത്തിനിന്നു....... അമ്മയുടെ ഗ്രാമം ഒരു പച്ചപ്പാണ് നിറയെ കുന്നും, മലയും നിറഞ്ഞ ഒരു പച്ചപ്പ്‌ .മഴകഴിഞ്ഞാല്‍ കുന്നുകള്‍ക്കിടയില്‍ നിന്നും പുകമഞ്ഞു പതിയ മുകളിലക്കുപോങ്ങിവരുന്നതുകണാമായിരുന്നു അവിടെ മഞ്ഞുകാലവും മനോഹരമാണ് ഒരിക്കല്‍ ഒരിക്കല്‍ മാത്രം മഴ അതിന്റെ എല്ലാ ഭംഗിയും എനിക്ക് കാട്ടിത്തന്നു ,

പറയാന്‍ മുഴുവന്‍ വാക്കുകളും ഇല്ല ''ഞാന്‍ ഒരുകുന്നിന്‍ മുകളില്‍ നില്‍ക്കുപോള്‍ അകലെ നിന്നും കുന്നിനെ ചുറ്റി പൈയ്തു വരുന്ന മഴ ഹ എന്തൊരു അനുഭവമായിരുന്നു ''ഞാന്‍ അഭി പിന്നെ പേരറിയാത്തഒന്നോരന്ടോപേര് ഇത്രയും പേരെ അത് കണ്ടുള്ളൂ. പിന്നൊരിക്കല്‍ കാറ്റില്‍ പറന്നുപോകുന്ന മഴ ഞാന്‍ കണ്ടു അത് ഭംഗിയുടെ മറ്റൊരു ലോകം ...........