2009 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

അവള്‍ എനിക്കുനേരെ വെച്ചുനിട്ടിയ ഒരു തുണ്ട് കടലാസിനുള്ളില്‍ അഗ്നിനാളങ്ങള്‍ പോലെ താപമേറിയ കുറെ അക്ഷരങ്ങള്‍ ചിതറി കിടന്നിരിരുന്നു ഓരോ വാക്കുകള്‍ക്കും വരികല്‍ക്കുമിടയില്‍ ക്രിത്യമായ അകലങള്‍ സൂക്ഷിച്ച്. ഈ അകലങള്‍ എല്ലാം നമ്മുടെ പ്രണയത്തിന്‍റെ അകലച്ചകള്‍ ആയിരുന്നില്ലെ, യുഗങ്ങള്‍ക്കു പിന്നിലെക്കുള്ള തിരിച്ചുപോക്കും.

അന്നുനീ മുടിയിഴകളില്‍ തഴുകിയെറിഞ്ഞ ദുളസിക്കതിര്‍ കാലങ്ങളോളം ആ വാസനയുമായ് എന്‍റെ പുസ്തക താളില്‍ മയങ്ങുകയായിരുന്നു പിന്നെപ്പഴോ ഒരു കാലപ്രവാഹത്തില്‍ ആ പുസ്തകത്തോടൊപ്പം പൂകളും പോടിഞ്ഞില്ലാതായ്

മരണം ആ എത്ര മനോഹരമായ ഒത്തുചേരല്‍

2009 ഒക്‌ടോബർ 15, വ്യാഴാഴ്‌ച

അറിഞ്ഞു പോയതില്‍ നിന്നുള്ള മോജനം ..........
അറിയാനുളളതിന്‍റെ വേതനയും....
.

2009 ഒക്‌ടോബർ 14, ബുധനാഴ്‌ച

യാത്രകള്‍ എന്നും അനന്തമാണ്‌ ........

2009 ഒക്‌ടോബർ 5, തിങ്കളാഴ്‌ച

അവസാന നീര്‍മാതള പൂക്കളും കൊഴി‌ഞ്ഞു
ഇനി ഈ വസന്തകാല രാത്രികളെ രു‌ക്ഷഗന്ധം
പരത്തി നിറക്കാനാ -
കവിതയുടെ വെളുത്ത പൂക്കളില്ല .....

2009 ഒക്‌ടോബർ 3, ശനിയാഴ്‌ച


അനാവരണം ചെയ്യാന്‍ കഴിയാത്ത ഹൃതയബന്ഥങ്ങളെ നിങള്‍ ഏത് പേരില്‍ വിളിക്കും സ്നേഹമെന്നോ?

കവിതകള്‍ കറുത്തു് പോകുകയും വേതനകളുടെയും വിയൊഗങ്ങളുടെയും തിരത്ത് ജീവിക്കുകയും ചെയുമ്പോള്‍ സ്നേഹത്തിനെ നിങള്‍ ഏതു ഭാഷയില്‍ തിരികെ കൊണ്ടുപോകും 'അനാവരണം ചെയ്യാന്‍ കഴിയ്യാത്ത ഹൃതയബന്ഥങ്ങളെന്നോ' ?

2009 ഒക്‌ടോബർ 1, വ്യാഴാഴ്‌ച


ഞാനെന്‍റെ ഹരിത ഭൂമിയിലേക്ക് തിരികെപോവുകയാണ്, പോകുന്നു എന്നതിനെക്കാളേറെ ഈ ഊഷരഭൂമിയില്‍ നിന്നും എന്‍റെ ആത്മാവിലേക്കുള്ള തിരികയാത്ര എന്ന് പറയാം ഈ പാലായനത്തെ .,അതിഥിയില്‍ നിന്നും ആതിഥേയനിലേക്കുള്ള രാസപരിണാമം..........