2009 ഒക്‌ടോബർ 3, ശനിയാഴ്‌ച


അനാവരണം ചെയ്യാന്‍ കഴിയാത്ത ഹൃതയബന്ഥങ്ങളെ നിങള്‍ ഏത് പേരില്‍ വിളിക്കും സ്നേഹമെന്നോ?

കവിതകള്‍ കറുത്തു് പോകുകയും വേതനകളുടെയും വിയൊഗങ്ങളുടെയും തിരത്ത് ജീവിക്കുകയും ചെയുമ്പോള്‍ സ്നേഹത്തിനെ നിങള്‍ ഏതു ഭാഷയില്‍ തിരികെ കൊണ്ടുപോകും 'അനാവരണം ചെയ്യാന്‍ കഴിയ്യാത്ത ഹൃതയബന്ഥങ്ങളെന്നോ' ?

2009 ഒക്‌ടോബർ 1, വ്യാഴാഴ്‌ച


ഞാനെന്‍റെ ഹരിത ഭൂമിയിലേക്ക് തിരികെപോവുകയാണ്, പോകുന്നു എന്നതിനെക്കാളേറെ ഈ ഊഷരഭൂമിയില്‍ നിന്നും എന്‍റെ ആത്മാവിലേക്കുള്ള തിരികയാത്ര എന്ന് പറയാം ഈ പാലായനത്തെ .,അതിഥിയില്‍ നിന്നും ആതിഥേയനിലേക്കുള്ള രാസപരിണാമം..........

2009 സെപ്റ്റംബർ 28, തിങ്കളാഴ്‌ച

അഭീ ,
ചില കാഴ്ച്ചകളുടെ മുറിവുകള്‍ വളരെ ആഴത്തിലുളളതാണല്ലെ ? ആമുറിവുകളില്‍നിന്നും അല്‍പാല്‍പം രക്തം പോടിഞ്ഞുവരുന്നതുപോലെതോന്നും ചിലപ്പോള്‍ , അതെ താഴ്വാരത്തില്‍
നിറഞ്ഞുപൂത്തുനില്‍ക്കുന്ന ദാഫോടില്‍സ് പൂക്കളെക്കാള്‍ ഭൂമിയില്‍ ഒരിക്കലും പൂക്കാത്ത ഒരു സൗന്തര്യ കാഴ്ചയും പകര്‍ന്നുതരാത്ത പാഴ്ചെടികളല്ലേ കുടുതല്‍ ?
അഭീ ,
നീ യെനോടോപ്പമോ (ഞാന്‍ നിന്നോടോപ്പമോ ) ഒരു പ്രാര്‍ത്തനയുടെ സമയം നമ്മുക്ക് മറ്റിവയ്ക്കാം
ഭൂമിയില്‍ ഒന്നിനുമ്മല്ലാതെ പിറന്നു ഒന്നിനുവേണ്ടിയുമല്ലാതെജീവിക്കുന്നവര്‍ക്കായ്........സുഖ ദുഃഖ മില്ലാതെ (അങ്ങനെ ഒന്നുണ്ടോ)കാഴ്ച്ചയുടെ വേതനയും, കേള്‍വിയുടെ തീവ്രതയും ,വാക്കിന്‍റെ തീഷ്ണതയും അറിയതവരായ്‌ ജീവിക്കുന്ന കുഞ്ഞുങള്‍ക്കായ്.........വിടരുംമുന്‍പേ വാടിയ കുരുന്നു പൂക്കള്‍ക്കായ്‌ നമുക്കൊന്ന് പ്രാര്‍ത്തിക്കുകയെങ്കിലുംചെയ്യാം .........
യാ ....... അല്ലാഹ്
നീ നല്ലൊരു ശില്‍പ്പിതന്നെയാകുന്നു
നിന്‍റെ ശില്‍പ്പങ്ങള്‍ എത്ര വിചിത്രവും

2009 സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

പനിക്കണ്ണിലെ കാഴ്ചകള്‍ ഉറക്കത്തെതിനെക്കാള്‍
ആഴത്തിലുള്ള സ്വപനങ്ങള്‍ ആകുന്നു .........നിരാശ ,ഭ്രമം ,വേതന പിന്തുടരുന്ന വാസനകള്‍ .....പനി ഒരനുഭവമാകുന്നു

2009 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

ചെമ്പകപൂക്കള്‍

പോതുപാറ ദേവീക്ഷേത്രത്തിലും,പുത്തന്‍ വിള ആയിരവല്ലി ക്ഷേത്രത്തിലും പിന്നെ എന്‍റെ വിടിനടുത്തുളള ഇടിഞ്ഞുപോളിഞ ആളും പൂജയും ഇല്ലാത്ത ക്ഷേത്രത്തിലും നിറയെ ചെമ്പകമരങ്ങള്‍ ഉണ്ട് ഓരോ ഉത്സവകാലത്തും അവ നിറയെ പൂക്കാറുണ്ട് ആപുക്കള്‍ എല്ലാം തന്നെ തേരുവിളക്കിലെ വര്‍ണ്ണങള്‍ ആയി മാറും .........
..............നിറഞ്ഞു പൂത്തുനില്‍ക്കുന്ന ചെമ്പകങ്ങള്‍ നനുത്തനിലാവിലെ നക്ഷത്രങ്ങള്‍ പോലെയാണ് ,പുക്കുപോള്‍ അവ കാഴ്ചയുടെ ഉത്സവങ്ങളാണ്
നിറവിളക്കും പൂപ്പടയും കഴിഞ്ഞാല്‍ അവ വാടിവീഴും....പിന്നെ ഒരുവര്‍ഷത്തെ കാത്തിരിപ്പ്‌ ....
അഭിലാഷിന്‍റെ കുടുംബ ക്ഷേത്രത്തിലും ഉണ്ട് ഒരുപാടു ചെമ്പകമരങ്ങള്‍ അതും നിറയെ പൂകുന്നവ,. നല്ല ടീസെന്‍റുപൂക്കള്‍