2009 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

ചെമ്പകപൂക്കള്‍

പോതുപാറ ദേവീക്ഷേത്രത്തിലും,പുത്തന്‍ വിള ആയിരവല്ലി ക്ഷേത്രത്തിലും പിന്നെ എന്‍റെ വിടിനടുത്തുളള ഇടിഞ്ഞുപോളിഞ ആളും പൂജയും ഇല്ലാത്ത ക്ഷേത്രത്തിലും നിറയെ ചെമ്പകമരങ്ങള്‍ ഉണ്ട് ഓരോ ഉത്സവകാലത്തും അവ നിറയെ പൂക്കാറുണ്ട് ആപുക്കള്‍ എല്ലാം തന്നെ തേരുവിളക്കിലെ വര്‍ണ്ണങള്‍ ആയി മാറും .........
..............നിറഞ്ഞു പൂത്തുനില്‍ക്കുന്ന ചെമ്പകങ്ങള്‍ നനുത്തനിലാവിലെ നക്ഷത്രങ്ങള്‍ പോലെയാണ് ,പുക്കുപോള്‍ അവ കാഴ്ചയുടെ ഉത്സവങ്ങളാണ്
നിറവിളക്കും പൂപ്പടയും കഴിഞ്ഞാല്‍ അവ വാടിവീഴും....പിന്നെ ഒരുവര്‍ഷത്തെ കാത്തിരിപ്പ്‌ ....
അഭിലാഷിന്‍റെ കുടുംബ ക്ഷേത്രത്തിലും ഉണ്ട് ഒരുപാടു ചെമ്പകമരങ്ങള്‍ അതും നിറയെ പൂകുന്നവ,. നല്ല ടീസെന്‍റുപൂക്കള്‍

2009 ഓഗസ്റ്റ് 2, ഞായറാഴ്‌ച



സ്വപനങ്ങള്‍ നിറങ്ങളാകട്ടെ ,അവയാഥാര്‍ത്ത്യങളുടെ പകര്‍പ്പുകളാകട്ടെ.
ഇനി ഒരിക്കലും ഒരിളം മഴയിലും ആ പച്ചപട്ടുദാവണിയുടെ സൗന്തര്യം കാണാന്‍ കഴിയില്ല ഒരു നീലാംപരത്തിലും ഒരു ചിദംബര സന്ധ്യകളിലും ആ കുങ്കുമ വര്‍ണ്ണങ്ങളും ....നേടിയ പ്രണയത്തിനെക്കാള്‍ എത്രയോ മനോഹരം നേടാതെപോയപ്രണയം..

വഴുതി മാറിപോകുന്ന ജീവിതത്തിന്‍റെ
സുഖ ദുഖസമിശ്രമായ വീഥിയില്‍ ഇത്രയും മനോഹരമായ സ്വപ്നങ്ങള്‍ കാണാന്‍ വേണ്ട അനുഭവവും ഓര്‍മയും തന്നനല്ലനിമിഷങ്ങള്‍ക്കു നന്ദി
ഒരു ചുംപനത്തിന്‍റെ തീഷ്ണതകൊണ്ടുപോലും ആ മിഴികളേയും ആവിരല്‍ തുമ്പുകളേയും ഞാന്‍നോവിച്ചില്ല തുമ്പമലരിനോളം വെളുത്തപ്രണയം
ആ പ്രണയത്തിനു തുടര്‍ച്ചകള്‍ ഉണ്ടായില്ല കോര്‍ത്തിരുന്നവിരലുകള്
മെല്ലവേ അഴിഞ്ഞുപോയ്‌ ....അപ്പോള്‍ ആ പ്രണയത്തിന്‍ ധ്യാനവും വിരല്‍ തുംമ്പിലുടെ ഒഴുകിപോയ്‌,
കാണി